ലോക്ക്ഡൗൺ: സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും: മുഖ്യമന്ത്രി
അഡ്മിൻ
സംസ്ഥാനത്ത് നാളെ ആരംഭിക്കുന്ന സമ്പൂർണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ അടുത്ത ആഴ്ച മുതൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികൾക്കും ഭക്ഷ്യകിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്കാണ് പോകുന്നത്.
നാളെ മുതൽ അടച്ചിടൽ നടപ്പാക്കാനാണ് തീരുമാനം. കർശനനിയന്ത്രണത്തിലൂടെ വൈറസ് വ്യാപനം പിടിച്ചുനിർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണിന്റെ ഘട്ടത്തിൽ പുറത്തുപോകുന്നവർ പോലീസിൽ നിന്ന് പാസ് വാങ്ങണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ കൊവിഡ് ജാഗ്രത പോർട്ടിൽ രജിസ്റ്റർ ചെയ്യണം. തട്ടുകടകൾ തുറക്കരുത്. വാഹന വർക്കുഷോപ്പുകൾക്ക് ആഴ്ചയുടെ അവസാന രണ്ട് ദിവസം പ്രവർത്തിക്കാം. ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കണം. പൾസി ഓക്‌സിമീറ്ററിന് അമിത വില ഈടാക്കുന്നതിന് കടുത്ത നടപടിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.