റേപ്പ് ജോക്കില്‍ ശ്രീജിത്ത് പണിക്കർക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
അഡ്മിൻ
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച ഡിവൈഎഫ്ഐക്കാരെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ മോശം പരാമർശം നടത്തിയ ശ്രീജിത്ത് പണിക്കർക്കെതിരെ അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രൻ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നിരീക്ഷകര്‍ രംഗത്ത്.
കേരളത്തിൽ ഒരു കോവിഡ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് ബലാത്സംഗ തമാശയ്ക്ക് ക്ഷമാപണം നടത്തിയില്ലെങ്കിൽ ശ്രീജിത് പണിക്കർ പാനലിസ്റ്റായ ഒരു ചാനൽ സംവാദത്തിലും പങ്കെടുക്കില്ലെന്ന് രശ്മിത രാമചന്ദ്രൻ അറിയിച്ചു. ഇതേ നിലപാട് പ്രമോദ് പുഴങ്കര, ലാൽ കുമാർ എൻ, ആർ രാമകുമാർ, അഭിലാഷ് എം ആർ എന്നിവരും എടുക്കണമെന്നും അവരെ ടാഗ് ചെയ്ത് കൊണ്ട് രശ്മിത സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.
അതേസമയം, ശ്രീജിത്ത് പണിക്കര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഇടത് നിരീക്ഷകരായ റെജി ലൂക്കോസും ഡോ. പ്രേംകുമാറും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. റെജി ലൂക്കോസിന്റെ പ്രതികരണം ഇങ്ങിനെ; ”നിരവധി ചര്‍ച്ചകളില്‍ ഞാന്‍ ശ്രീജിത്ത് പണിക്കരോടൊപ്പം പങ്കെടുത്തിട്ടുണ്ട്. എന്റെ ഓര്‍മ്മ ശരിയാണങ്കില്‍ ഇദ്ദേഹത്തിന്റെ ആദ്യ ചാനല്‍ ചര്‍ച്ചയില്‍ ഞാനുമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പല സംഘപരിവാര്‍ ബിജെപി അനുകൂല വ്യാഖ്യനങ്ങളെയും ഞാന്‍ ഘണ്ഡിക്കുകയും ശക്തമായി എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. താങ്കള്‍ ബിജെപി വക്താവാണന്ന് ഞാനാണ് ആദ്യമായി ഇദ്ദേഹത്തെ ഒരു ചര്‍ച്ചയില്‍ വിശേഷിപ്പിച്ചത്.
നമ്മുടെ സംസ്‌കാരത്തെയും മനുഷ്വത്‌ന്വത്തേയും അതി നീചമായി പരിഹസിക്കുന്ന അധമ പ്രവര്‍ത്തിയാണ് ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വനിതയടക്കം രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോവിഡ് ഗുരുതരമായ രോഗിയെ സ്വജീവന്‍ പോലും പണയം വച്ച് നിമിഷ നേരം കൊണ്ട് ബൈക്കില്‍ ഹോസ്പിറ്റലില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ചതിനെതിരെയാണ് പണിക്കരുടെ ബലാല്‍സംഘ നിര്‍വചനത്തിലുള്ള അധിക്ഷേപം.”