സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍; ആഘോഷം വീടുകളില്‍ മാത്രം
അഡ്മിൻ
സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍, ആഘോഷം വീടുകളിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ചെറിയ പെരുന്നാള്‍ ആഘോഷം വീടുകളിലാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി.
നോമ്പുകാലത്ത് കാട്ടിയ കരുതല്‍ പെരുന്നാള്‍ ദിനത്തിലും തുടരണമെന്നും പെരുന്നാള്‍ നമസ്കാരം വീടുകളില്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാമാരിയുടെ കാലത്തും വിശ്വാസ ലോകമാകെ 30 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ ആഹ്ലാദത്തിലാണ്. എല്ലാവര്ക്കും പെരുന്നാള്‍ ആശംസകള്‍. മാനവികതയുടെ, ഒരുമയുടെ, സഹാനുഭൂതിയുടെ ദാനധര്‍മ്മങ്ങളുടെ ഏറ്റവും ഉദാത്തമായ ആശയമാണ് ചെറിയ പെരുന്നാള്‍.
ഒത്തുചേരലുകളും സന്തോഷം പങ്കുവെക്കലും പെരുന്നാളില്‍ പ്രധാനമാണെന്നും അദ്ദേഹം ആശംസിച്ചു. നോമ്പുകാലത്ത് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിച്ച മുഴുവന്‍ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.