എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് തീരുമാനം കൈക്കൊണ്ടത്: എ. വിജയരാഘവൻ
അഡ്മിൻ
സംസ്ഥാനത്തെ രണ്ടാം ഇടതുമുന്നണി പുതിയ മന്ത്രിസഭയില്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനുള്ള തീരുമാനം പാര്‍ട്ടി ഗൗരവമായി ആലോചിച്ചെടുത്തതെന്ന് എ വിജയരാഘവന്. എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് തീരുമാനം കൈക്കൊണ്ടത്. പാര്‍ട്ടി നിലപാട് അന്തിമമാണ്.
കെ.കെ ഷൈലജയെ ഒഴിവാക്കിയതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പാര്‍ട്ടി തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നും വിജയരാഘവന് വ്യക്തമാക്കി. രണ്ടാം ഇടതുമുന്നണി സര്‍ക്കാരില്‍ മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങളാണ്.
ആര്.ബിന്ദു, വീണ ജോര്‍ജ് എന്നീ രണ്ട് വനിതകള്‍ മന്ത്രി സ്ഥാനങ്ങളില്‍ ഉണ്ടാകും. എംവി ഗോവിന്ദന്, കെ രാധാകൃഷ്ണന്, കെ.എന്‍ ബാലഗോപാല്‍, സജി ചെറിയാന്, വി.എന്‍ വാസവന്, വി.ശിവന്‍കുട്ടി, പി.എ മുഹമ്മദ് റിയാസ്, പി. രാജീവ്, വി.അബ്ദുറഹ്മാന് എന്നിവരുള്‍പ്പെട്ട പട്ടികയ്ക്കാണ് സിപിഐഎം രൂപം നല്‍കിയിരിക്കുന്നത്.