15ാം കേരള നിയമസഭയുടെ സ്പീക്കറായി എം.ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു

സംസ്ഥാനത്തെ 15 ാമത് നിയമസഭയുടെ സ്‌പീക്കറായി ഇടതുമുന്നണിയില്‍ നിന്നും മത്സരിച്ച മത്സരിച്ച എം.ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. എതിരായി യു.ഡി.എഫിൽ നിന്ന്‌ പി.സി വിഷ്‌ണുനാഥാണ് മത്സരിച്ചത്. 56 വോട്ടിന്റെ  ഭൂരിപക്ഷത്തിലാണ് എം.ബി രാജേഷ് വിജിയിച്ചത്. എംബി രാജേഷ് 96 വോട്ട് നേടിയപ്പോള്‍ 40 വോട്ടുകളാണ് പി.സി വിഷ്ണുനാഥിന് ലഭിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃത്താലയില്‍ നിന്നും യു.ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വി.ടി ബല്‍റാമിനെ തോല്‍പ്പിച്ചാണ് എം.ബി രാജേഷ് സഭയിലെത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് സ്പീക്കർ തെരഞ്ഞെടുപ്പ് ആരംഭിച്ചത്. എൽ ഡി എഫിന്‍റെ സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനെ നേരത്തെ തീരുമാനിച്ചിരിന്നു.

വരുന്ന വെള്ളിയാഴ്ചയാണ് ഗവർണറുടെ നയപ്രഖ്യാപനം. നാലാം തീയതിയാണ് പുതിയ സർക്കാരിന്‍റെ ആദ്യ ബജറ്റ്. ജൂൺ 14 വരെയാണ് സഭ ചേരാൻ തീരുമാനിച്ചിരിക്കുന്നതെങ്കിലും കോവിഡിന്‍റെ പശ്ചാത്തലത്തിൽ അത് വെട്ടിക്കുറച്ചേക്കും.

25-May-2021