ആലപ്പുഴ എം.എല്‍.എ പി. പി ചിത്തരഞ്ജന് വധഭീഷണി സന്ദേശം

ആലപ്പുഴ എം.എൽ.എ പി. പി ചിത്തരഞ്ജന് വധഭീഷണി സന്ദേശം. ഇടത് കാലും ‍വലത് കാലും വെട്ടുമെന്ന് എംഎൽഎയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചു. എം.എൽ.എ ഹോസ്റ്റലിലാണ് ഭീഷണി സന്ദേശം എത്തിയത്. കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് എം.എൽ.എകൈമാറി.

ബെന്നി മാർട്ടിൻ മൂവാറ്റുപുഴ എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്.9 ദിവസത്തിനുള്ളിൽ ഇന്ത്യ വിടണം എന്നും കത്തിൽ ഭീഷണിപ്പെടുത്തുന്നു. എ. എ റഹീം, എ. എൻ ഷംസീർ എന്നിവർക്കെതിരെ ആക്രമിക്കുമെന്നും കത്തിൽ പരാമർശമുണ്ട്.

08-Jul-2021