കേരളത്തിലെ പുതിയ കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ ഹൈക്കമാൻഡില്‍ പരാതി

കേരളത്തിലെ കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പടയൊരുക്കം തുടങ്ങി. നേതൃത്വത്തിനെതിരെ പരാതിയുമായി ഒരു കൂട്ടർ ഹൈക്കമാൻഡിനെ സമീപിച്ചു. സംസ്ഥാനത്തെ പ്രതിപക്ഷവും,പാർട്ടി നേതൃത്വവും ദുർബലമാകുന്നുവെന്ന് എ,ഐ ​ഗ്രൂപ്പുകളുടെ പ്രധാന ആക്ഷേപം. പാർട്ടിയിൽ കൂടിയാലോചന നടക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു.

സർക്കാരിനോട് നേതൃത്വത്തിന് മൃദുസമീപനമാണ്. നിർണായ വിഷയങ്ങൾ നേതൃത്വം ഏറ്റെടുക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. നേരത്തെ കെപിസിസി പുനഃസംഘടന വൈകുന്നതിൽ ഹൈക്കമാൻഡിന് അതൃപ്തി ഉള്ളതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഗ്രൂപ്പുകളുടെ സമ്മർദ്ദവും, നോമിനികളെ തിരുകാനുള്ള സുധാകരന്റെ ശ്രമവും നടപടി അനിശ്ചിതത്വത്തിലാക്കുകയാണെന്നും എന്നായിരുന്നു പൊതു വിമർശനം .

07-Aug-2021