വാക്‌സീൻ ഫലപ്രദമാണെന്നതിൻറെ തെളിവാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്

വാക്‌സിനെടുത്തവരിലെ കൊവിഡ് ബാധയും രണ്ടാം രോഗബാധയും സംബന്ധിച്ച് തെറ്റിദ്ധാരണയുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പത്തനംതിട്ടയിൽ ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ 258 പേർക്ക് സ്ഥിരീകരിച്ചു. 254 പേർക്കും രോഗതീവ്രത കുറവായിരുന്നു. പ്രായമേറിയ നാല് പേർ മരിച്ചു. വാക്‌സീൻ ഫലപ്രദമാണെന്നതിൻറെ തെളിവാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. കൊവിഡ് വാക്‌സിൻ സംബന്ധിച്ച് തെറ്റിധാരണ പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.

07-Aug-2021