പെട്ടിമുടി ദുരന്തത്തിൽ കാണാതായവരുടേത് സിവില്‍ ഡെത്തായി പ്രഖ്യാപിക്കും: റവന്യു മന്ത്രി

പെട്ടിമുടി ദുരന്തത്തില്‍ കാണാതായവരുടേത് സിവില്‍ ഡെത്തായി പ്രഖ്യാപിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. നാല് പേരെയാണ് ദുരന്തത്തില്‍ കാണാതായത്. ഇവരുടേത് സിവില്‍ ഡെത്തായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കും. ദുരന്തത്തിന് ഇരകളായവരില്‍ 20 കുടുംബങ്ങള്‍ക്ക് ഉടന്‍ ധനസഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ഇരുപത് പേര്‍ക്കാണ് ഇനി നഷ്ടപരിഹാരം നല്‍കാനുള്ളത്. ഇതില്‍ 16 പേരുടെ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന നടക്കുകയാണെന്നും ഈയാഴ്ച തന്നെ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ആര്‍ക്കെങ്കിലും വീടുവെച്ചു നല്‍കാന്‍ ബാക്കിയുണ്ടെങ്കില്‍ അതും ഉടന്‍ പൂര്‍ത്തിയാക്കും. 2020 ആഗസ്റ്റ് ആറിനാണ് 70 പേരുടെ ജീവന്‍ നഷ്ടമായ ദുരന്തം ഉണ്ടായത്.

07-Aug-2021