സംസ്ഥാനത്ത് ആഗസ്റ്റ് 9 മുതല്‍ 31 വരെ വാക്സിനേഷന് യജ്ഞം: മുഖ്യമന്ത്രി
അഡ്മിൻ
കേരളത്തില്‍ ആഗസ്റ്റ് 9 മുതല്‍ 31 വരെയാണ് വാക്സിനേഷന് യജ്ഞംനടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ കാലയളവില്‍ സംസ്ഥാനത്തെ അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു.പി സ്കൂള്‍ അധ്യാപകര്‍ക്കും വാക്സിനേഷന് പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം ഇന്ന്കൊവിഡ് അവലോകന യോഗത്തിന് ശേഷം അറിയിച്ചു.
കേരളത്തില്‍ സര്‍ക്കാരിന് ലഭിക്കുന്ന വാക്സിനുകള്‍ക്ക് പുറമേ സ്വകാര്യ മേഖലക്ക് കൂടുതല്‍ വാക്സിനുകള്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാക്സിനുകള്‍ വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് അതേ നിരക്കില്‍ നല്കുകയുമായിരിക്കും ചെയ്യുക. ഇതോടൊപ്പം മുതിര്‍ന്ന പൗരന്മാര്ക്കുള്ള വാക്സിനേഷന് ആഗസ്റ്റ് 15ല്‍ പൂര്‍ത്തിയാക്കും. 60 വയസ് കഴിഞ്ഞവര്‍ക്കുള്ള ആദ്യ ഡോസ് വാക്സിനേഷനാണ് പൂര്‍ത്തിയാക്കുക.
സംസ്ഥാനത്തെ കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ ചെന്ന് വാക്സിന് നല്‍കും.അതേസമയം, ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപ്പിംഗ് മാളുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 7 മുതല്‍ വൈകിട്ട് 9 മണിവരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ബുധനാഴ്ച മുതല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.