കുഞ്ഞാലിക്കുട്ടിയെ പരോക്ഷമായി ആക്രമിച്ച് കെഎം ഷാജി

കേരളത്തിലെ മുസ്ലീം ലീഗിനുള്ളിലെ പൊട്ടിത്തെറിയില്‍ പ്രതികരണവുമായി കെഎം ഷാജി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമായ മുഈനലി തങ്ങള്‍ കഴിഞ്ഞ ദിവസം പരസ്യമായി കുഞ്ഞാലിക്കുട്ടിക്ക് എതിരെ വന്നതോടെയാണ് ലീഗിനുളളിലെ തര്‍ക്കം രൂക്ഷമായത്. കുഞ്ഞാലിക്കുട്ടിയെ പരോക്ഷമായി ഉന്നമിട്ടാണ് കെഎം ഷാജിയുടെ പ്രതികരണം.

വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തിന്റെ ഭാഗമാണ് എന്ന് കെഎം ഷാജി ഫേസ്ബുക്കില്‍ കുറിച്ചു. എതിരഭിപ്രായം പറയുന്നവരോട് പാര്‍ട്ടിക്ക് പകയില്ല. മുസ്ലീം ലീഗിനുളളില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ് എന്ന് പറയുന്നതിലൂടെ മുഈനലി തങ്ങളെ പിന്തുണയ്ക്കുക കൂടിയാണ് കെഎം ഷാജി.

08-Aug-2021