കേരളത്തിൽ പിജി ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം മാറ്റിവച്ചു

സംസ്ഥാനത്തെ പിജി ഡോക്ടര്‍മാര്‍ നാളെ മുതല്‍ നടത്താനിരുന്ന സമരം മാറ്റി വെച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചര്‍ച്ചക്ക് വിളിച്ച സാഹചര്യത്തിലാണ് തീരുമാനം. ചൊവാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ച. കോവിഡ് ചികിത്സ വികേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പിജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചത്.

കോവിഡ് സാഹചര്യത്തില്‍ കോവിഡ് ഇതര രോഗികളുടെ ചികിത്സയും, പരിചരണവും കൂടാതെ എംബിബിഎസ്, പിജി വിജി വിദ്യാര്‍ത്ഥികളുടെ അദ്ധ്യായനവും വും കാര്യമായ രീതിയില്‍ ബാധിക്കപ്പെട്ടിട്ടുണ്ടെന്നും. ഇക്കാര്യങ്ങള്‍ മുന്‍പ് പലതവണ ഉന്നയിച്ചിട്ടുള്ളതാണെങ്കിലും ഒരു തീരുമാനത്തിലെത്താന്‍ ഇതുവരെ വരെ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പിജി ഡോക്ടര്‍മാരുടെ സംഘടന കെഎംപിജിഎ കുറ്റപ്പെടുത്തി.

08-Aug-2021