ജന്ദര്‍ മന്തറില്‍ നടക്കുന്ന സമരം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍
അഡ്മിൻ
ഡൽഹിയിൽ നടക്കുന്ന കര്‍ഷക സമരം കൂടുതല്‍ ശക്തമാകുന്നു. പെഗാസസ് വിഷയത്തിലും ഇന്ധനവിലക്കയറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലും പ്രതിരോധത്തിലായ കേന്ദ്ര സര്‍ക്കാരിനെ കര്‍ഷക പ്രക്ഷോഭം കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍ ജന്ദര്‍ മന്തറില്‍ നടക്കുന്ന സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു.പുതുക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഒമ്പത് മാസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭം രാഷ്ട്രീയപിന്തുണ വിപുലമാക്കി കരുത്താര്‍ജിക്കുകയാണ്.
മൂന്ന് കാര്‍ഷിക നിയമവും പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യം ഏറ്റെടുത്ത് പ്രതിപക്ഷകക്ഷികള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ സമരം കൂടുതല്‍ ശക്തമാകുകയാണ്.കാര്‍ഷിക നിയമങ്ങള്‍ മൂന്നും പിന്‍വലിക്കാതെയുള്ള ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുന്നു. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനത്തും ബിജെപിക്ക് തിരിച്ചടിയേറ്റതില്‍ കര്‍ഷകപ്രക്ഷോഭത്തിന് വലിയ പങ്കുണ്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കര്‍ഷകപ്രക്ഷോഭം മുഖ്യവിഷയമാകും.