വരുന്ന ആഗസ്റ്റ് 15ന് എല്ലാ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും വിപുലമായി ആഘോഷിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) തീരുമാനിച്ചു. എല്ലാ പാര്‍ട്ടി ഓഫീസുകളിലും ദേശീയ ത്രിവര്‍ണ്ണ പതാക ഉയരും. 75ആം സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ പാര്‍ട്ടി ഓഫീസുകളിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ തീരുമാനിച്ചതായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സുജന്‍ ചക്രവര്‍ത്തി അറിയിച്ചു.
അതേസമയം, പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റിയുടെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ കൂടിയായ ചക്രവര്‍ത്തി, പാര്‍ട്ടി ആദ്യമായി ഈ ദിനം ആചരിക്കുന്നുവെന്ന വാദം തള്ളിക്കളഞ്ഞു. ഒപ്പം വ്യത്യസ്തമായ രീതിയില്‍ നേരത്തെ ആഘോഷിച്ചിരുന്നുവെന്നും പറഞ്ഞു.ഞങ്ങള്‍ സാധാരണയായി സ്വാതന്ത്ര്യ ദിനം ആചരിക്കുന്നത് ഫാസിസ്റ്റ് ശക്തികളാലും വര്‍ഗീയ ശക്തികളാലും രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തിക്കൊണ്ടാണ്.
ഇത്തവണ കൂടുതല്‍ വിപുലമായി നടക്കും. എഴുപത്തിയഞ്ചാം അല്ലെങ്കില്‍ നൂറാം വര്‍ഷം എല്ലാ തവണയും വരില്ലെന്നും സുജന്‍ ചക്രവര്‍ത്തി ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.പാര്‍ട്ടിയുടെ ചെങ്കൊടിക്കൊപ്പം ത്രിവര്‍ണ്ണ പതാകയും ഉയരും. . അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനെത്തുടര്‍ന്ന് രാജ്യത്തെ പ്രധാന ഇടതുപക്ഷത്തിന്റെ പങ്ക് ഏറ്റെടുത്ത സി പി ഐഎമ്മിന്റെ ഈ തീരുമാനം ഏറെ ചര്‍ച്ചയാവും.