ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള അതിക്രമം തടയാൻ ശക്തമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോക്ടേഴ്സിന് ജോലി നിര്‍വഹിക്കാനുള്ള എല്ലാ സൗകര്യവും ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കാഷ്വാലിറ്റികളിലും ഒ.പി.കളിലും സി.സി.ടി.വി. സ്ഥാപിക്കാനും നിര്‍ദേശം നല്‍കി.

അക്രമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ആശുപത്രികളില്‍ എസ്.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരെ സെക്യൂരിറ്റി ഓഫിസറായി നിയമിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

09-Aug-2021