മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഫോണില്‍ ഭീഷണി സന്ദേശം

മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഫോണില്‍ ഭീഷണി സന്ദേശം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് ഭീഷണി സന്ദേശം എത്തിയത്.

പൊലീസ് മര്‍ദ്ദനത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി. കോട്ടയത്ത് നിന്നാണ് ഫോണ്‍ വിളി എത്തിയത്. സംഭവത്തില്‍ കോട്ടയം സ്വദേശിയെ തൃപ്പുണ്ണിത്തുറയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇയാളുടെ പേര് വിവരങ്ങള്‍ പോലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

10-Aug-2021