നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ സിനിമയ്ക്ക് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഡിവൈഎഫ്‌ഐ. സിനിമയ്‌ക്കെതിരെയുള്ള വിവാദം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള കടന്നുകയറ്റം ആണെന്ന് ഡിവൈഎഫ്‌ഐ വിലയിരുത്തുന്നു.
നാദിര്‍ഷയുടെ സിനിമയുടെ പേരുമായി ഉയര്‍ന്ന വിവാദം ദൗര്‍ഭാഗ്യകരമാണെന്ന് ഡിവൈഎഫ്‌ഐ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചുത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്നും ഡിവൈഎഫ്‌ഐ ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എഎ റഹീം ഈ പത്രക്കുറിപ്പ് തന്റെ ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ മാത്രമേ ഇത്തരം വിവാദങ്ങള്‍ സഹായിക്കൂ എന്നാണ് ഡിവൈഎഫ്‌ഐയുടെ വിലയിരുത്തല്‍.
കലാ ആവിഷ്‌കാരങ്ങളെ കലയെന്ന് തലത്തില്‍ തന്നെ സമീപിക്കണം. സിനിമയുടെ പേരുമായി ഇപ്പോള്‍ ഉയരുന്ന മതവികാര വാദങ്ങള്‍ ബാലിശമാണെന്നും ഇത്തരം വിവാദങ്ങള്‍ സമൂഹത്തില്‍ മറ്റ് ചില പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുമെന്നാണ് ഡിവൈഎഫ്‌ഐ പറയുന്നത്. സ്വതന്ത്രമായ ആവിഷ്‌കാര സാധ്യതകള്‍ പോലും ഇല്ലാതാക്കാന്‍ വഴിവയ്ക്കും. കേരളത്തിലും ഇത്തരം വിവാദങ്ങള്‍ അടുത്തിടെ ശക്തമാണ്. ഈ വിദ്വേഷ പ്രചരണങ്ങള്‍ പുരോഗമന കേരളത്തിന് കളങ്കമാണെന്നും ഡിവൈഎഫ് പറയുന്നു.
കേരളത്തില്‍ പതിവില്ലാത്തതാണ് ഇത്തരം രീതികള്‍ . സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിയ്ക്കും വരെ ഇത്തരം ചിന്താഗതികള്‍ തടസ്സമാകും. സമൂഹം കൂടുതല്‍ നവീകരിക്കപ്പെടേണ്ട കാലത്ത് ഇത്തരം കടന്നാക്രമണങ്ങള്‍ കൂടുന്നത് ശുഭകരമായ കാര്യമല്ലെന്നും ഡിവൈഎഫ്‌ഐ പറയുന്നു. ഇത്തരം വിവാദങ്ങള്‍ മതരാഷ്ട്ര വാദികള്‍ക്ക് ഇന്ധനം പകരും. സമൂഹത്തില്‍ വെറുപ്പും വര്‍ഗ്ഗീയതയും വളര്‍ത്താനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ കേരളം ജാഗ്രതയോടെ നില്‍ക്കണം. അ
വിവാദത്തില്‍ ചില ക്രൈസ്തവ സഭാ മേധാവികള്‍ സ്വീകരിച്ച പുരോഗമനാത്മകമായ നിലപാടിനെ ഡിവൈഎഫ്‌ഐ അഭിനന്ദിക്കുകയും ചെയ്തു. കേരളത്തെ വിഭജിക്കാനുള്ള ഒരു നീക്കത്തേയും നാം അംഗീകരിക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് ഡിവൈഎഫ്‌ഐയുടെ വാര്‍ത്താകുറിപ്പ് അവസാനിപ്പിക്കുന്നത്.