കേന്ദ്രഏജൻസികൾ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു: എ വിജയരാഘവൻ

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്രയ്ക്കിടെ കറൻസി കടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി സി.പി.എം. മുഖ്യമന്ത്രിക്കെതിരായ മൊഴി രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പ്രതികരിച്ചു.

കേന്ദ്രഏജൻസികൾ രാഷ്ട്രീയ പ്രവർത്തനമാണ് നടത്തുന്നതെും ആരോപണമുന്നയിക്കുന്നത് കസ്റ്റംസിന്റെ രാഷ്ട്രീയ വിധേയത്വം കൊണ്ടാണെന്നും വിജയരാഘവൻ പറഞ്ഞു. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ തെറ്റായ പ്രവർത്തനം മാത്രമായേ ഇതിനെ കാണാനാവൂ.

സത്യത്തോട് നീതിപുലർത്തണമെന്ന് ഒരു താല്പര്യവുമില്ലാത്തവരാണ് കേന്ദ്ര ഏജൻസികളെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഒരു കേസിലെ പ്രതിയുടെ മൊഴിക്ക് ഇത്രപ്രാധാന്യം നൽകേണ്ടതുണ്ടോ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.

11-Aug-2021