പത്മ മാതൃകയില്‍ കേരളത്തിലും സിവിലിയന്‍ പുരസ്‌കാരം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

കേരളത്തിലും സിവിലിയന്‍ പുരസ്‌കാരം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിന്റെ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ മാതൃകയിലാണ് സംസ്ഥാനത്തും പുരസ്‌കാരം നല്‍കുക. ഇതുമായി ബന്ധപ്പെട്ട് വിശദമായ രൂപരേഖ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ചീഫ് സെക്രട്ടറി തലത്തില്‍ പ്രാഥമിക ചര്‍ച്ച നടന്നതായും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മേഖലയില്‍ നിര്‍ണായക സംഭാവനങ്ങള്‍ നല്‍കിയ വ്യക്തിത്വങ്ങള്‍ക്കായിരിക്കും പുരസ്‌കാരം നല്‍കുക എന്നാണ് സൂചന. നിയമസഭയിലെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കി.

11-Aug-2021