ശ്രീജേഷിന് രണ്ട് കോടി പാരിതോഷികവും ജോലിയിൽ പ്രമോഷനും പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍

ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി താരവും ഗോൾകീപ്പറുമായ മലയാളി ശ്രീജേഷിന് പാരിതോഷികവും ജോലിയിൽ പ്രമോഷനും നൽകി ആദരിച്ച് കേരള സർക്കാർ. പി.ആർ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം നൽകും. ജോലിയിൽ പ്രമോഷനും നൽകും. വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥനായ ശ്രീജേഷിന് ജോയിന്റ് ഡയറക്‌ടറായാണ് സ്ഥാനക്കയറ്റം നൽകുന്നത്.

ഒളിമ്പിക്‌സിൽ പങ്കെടുത്ത മറ്റ് മലയാളികൾക്ക് അഞ്ച് ലക്ഷം രൂപയും പാരിതോഷികം നൽകും. ശ്രീജേഷിനുള‌ള പാരിതോഷികം ബുധനാഴ്‌ച സഭയിൽ പ്രഖ്യാപിക്കുമെന്ന് കായികമന്ത്രി വി.അബ്‌ദുറഹിമാൻ അറിയിച്ചിരുന്നു.

11-Aug-2021