കേന്ദ്രത്തിനെതിരെ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി പ്രതിപക്ഷം
അഡ്മിൻ
കഴിഞ്ഞ ദിവസം പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കി അനിശ്ചിത കാലത്തേക്ക് പിരിച്ചുവിട്ടിരുന്നെങ്കിലും കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. രാവിലെ 10 മണിയോടെ പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ പാര്‍ലമെന്‍റില്‍ എത്തും.
രാജ്യസഭാ പ്രതിപക്ഷ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഓഫീസില്‍ പ്രതിപക്ഷ എംപിമാര്‍ യോഗം ചേരും. വര്‍ഷകാല സമ്മേളനത്തിലെ സഭ നടപടികള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.സഭ കാലയളവില്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച അനുവദിക്കാതെ സഭ സ്തംഭനത്തിന് വഴിവെച്ച കേന്ദ്ര നടപടി ചര്‍ച്ച ചെയ്ത് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടാനാണ് പ്രതിപക്ഷ തീരുമാനം.പാര്‍ലമെന്റിലെ യോഗത്തിന് ശേഷം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ലമെന്റിന് പുറത്തും പ്രതിഷേധം നടത്തും.