ആരോഗ്യമന്ത്രിയുടെ വിശദീകരണത്തില്‍ സാങ്കേതിക പിശക്; വിശദീകരണം തേടി
അഡ്മിൻ
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന മന്ത്രി വീണാ ജോർജിന്റെ നിയമസഭാ മറുപടിയിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിശദീകരണം തേടി. ഉത്തരം തയാറാക്കിയ സെക്ഷൻ അധികൃതരോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. തെറ്റായ ഉത്തരം നൽകിയതിൽ ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ.
സാങ്കേതിക പിശക് സംഭവിച്ചുവെന്ന വിശദീകരണവുമായി ആരോഗ്യമന്ത്രി പിന്നീട് രംഗത്ത് വന്നു. ആഗസ്റ്റ് നാലിന് മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ചോദ്യത്തിന്റെ മറുപടി പറയവെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം ഉണ്ടായത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കയ്യറ്റ ശ്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിരുന്നോ എന്ന ചോദ്യത്തിന്, അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നാണ് മന്ത്രി മറുപടി പറഞ്ഞത്.
എന്നാല്‍ തുടര്‍ന്ന് ആരോഗ്യമന്ത്രിയുടെ വിശദീകരണത്തില്‍ സാങ്കേതിക പിശക് സംഭവിച്ചതാണെന്നും ഓഫീസില്‍ നിന്നും തിരുത്താത്ത ഉത്തരവാണ് നിയമസഭയില്‍ എത്തിയതെന്നുമായിരുന്നു പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരിക്കുന്നത്.