കോണ്‍ഗ്രസില്‍ വാഴുമോ കെ സുധാകരന്‍

കോണ്‍ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് പരസ്യമായി എതിര്‍പ്പ് അറിയിച്ച മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരനെ നേരില്‍ കണ്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പറയാനുണ്ട്, എല്ലാം പറയാം എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം സുധാകരന്‍ പ്രതികരിച്ചത്.

ചര്‍ച്ചകള്‍ നടത്താത്തതിലെ എതിര്‍പ്പ് സുധീരന്‍ കെ സുധാകരനെ അറിയിച്ചു. ചര്‍ച്ചകളില്‍ ഉള്‍പ്പടെ ഒഴിവാക്കി. അഭിപ്രായങ്ങള്‍ കേട്ടില്ലെന്നും സുധീരന്‍ പറഞ്ഞു. എല്ലാ അഭിപ്രായങ്ങളും പരിഗണിച്ച ശേഷമാകും പുന:സംഘടനയെന്ന് സുധാകരന്‍ വി എം സുധീരനെ അറിയിച്ചു.

ജില്ല കോണ്‍ഗ്രസ് കമ്മറ്റികളുടെ അധ്യള്‍ന്മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തന്ന ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ഇതൊക്കെ ആലോചിക്കേണ്ട രാഷട്രീയ കാര്യ സമിതി മുന്‍ കെ പി സി സി അധ്യക്ഷന്മാരെ ഉള്‍പ്പെടുത്താതെ കൂടിയെന്നുമായിരുന്നു വി എം സുധീരന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന്‍ എതിര്‍പ്പ് പരസ്യമാക്കിയത്.

15-Aug-2021