കോണ്‍ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട ഡിസിസി പ്രസിഡന്റ് പട്ടികയില്‍ ആര്‍ക്കും അതൃപ്തി ഉളളതായി അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്ലാവരുമായും ചര്‍ച്ച നടത്തിയിട്ടാണ് പട്ടിക തയാറാക്കിയത്. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരാതിപ്പെട്ടതായി അറിയില്ല.
പരാതി ഉണ്ടെങ്കില്‍ അതിനെ ഗൗരവമായി പരിഗണിക്കണം. ഹൈക്കമാന്റാണ് ഇനി കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും സതീശന്‍ പറഞ്ഞു. അതേസമയം, ഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാ പട്ടിക തയ്യാറാക്കുന്ന ഒരു ഘട്ടത്തിലും കെപിസിസി പ്രസിഡണ്ടോ ഉത്തരവാദിത്തപ്പെട്ടവരോ ആശയ വിനിമയം നടത്തിയിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ പറഞ്ഞിരുന്നു.
രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുമ്പ് ചേര്‍ന്ന നേതൃയോഗത്തില്‍ നിന്നും താനുള്‍പ്പെടെയുള്ള മുന്‍ കെപിസിസി പ്രസിഡണ്ടുമാര്‍ ഒഴിവാക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നും സുധീരന്‍ തന്റെ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു.
കേരളത്തിലെ പുതിയ ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക ഹൈക്കമാന്‍റിന് കൈമാറിയതിന് പിന്നാലെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും അടക്കമുള്ളവര്‍ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.