ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹനന്‍ മൊല്ല

75ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച സി പി ഐ എം നടപടിയെ വിമര്‍ശിക്കുന്ന ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കിസാന്‍ സഭ അഖിലേന്ത്യാ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ഹനന്‍ മൊല്ല. മാപ്പെഴുതി കൊടുത്ത് രാജ്യത്തെ ഒറ്റു കൊടുത്ത പാരമ്പര്യമാണ് ബി ജെ പിക്കുള്ളത്. ഇവരാണ് രാജ്യത്തെ സ്വാതന്ത്ര്യത്തിന്റെ വക്താക്കളാകുന്നതെന്ന് ഹനന്‍ മൊല്ല പരിഹസിച്ചു.

ഇത്തരം പാരമ്പര്യമുള്ളവര്‍ക്ക് സി പി ഐ എമ്മിന്റെ സ്വാതന്ത്ര്യദിന ആഘോഷത്തെ ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നും മൊല്ല പറഞ്ഞു. കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് സി പി. ഐ എം നിലപാട് സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ തീരുമാനിച്ചത്. സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനുള്ള പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായി എല്ലാ പാര്‍ട്ടി ഓഫീസുകളിലും പതാക ഉയര്‍ത്തിയിരുന്നു.

16-Aug-2021