കെ സുധാകരന്‍ നല്‍കിയ പട്ടികയ്ക്ക് എഐസിസി അംഗീകാരം നല്‍കി

രമേശ് ചെന്നിത്തല കോണ്‍ഗ്രസ് പുന സംഘടനയുമായി ബന്ധപ്പെട്ട് അതൃപ്തി അറിയിച്ചു.പട്ടികയിലെ പേരുകളിലല്ല തന്റെ അതൃപ്തി അദ്ദേഹം പറഞ്ഞു.ഒരുമയോടുള്ള ചര്‍ച്ചയുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട പട്ടിക ഉണ്ടാകുമായിരുന്നു. ഡിസിസി പ്രസിഡന്റുമാരെ രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയ പട്ടികയ്ക്ക് എഐസിസി അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്.ഒന്‍പത് ജില്ലകളില്‍ ഐ ഗ്രൂപ്പ് പ്രതിനിധികള്‍ അധ്യക്ഷന്മാരാകും. എ ഗ്രൂപ്പിന് അഞ്ച് പ്രസിഡന്റുമാരെയാണ് ലഭിക്കുക. അതേസമയം വനിതാ ഡിസിസി പ്രസിഡന്റുമാര്‍ പട്ടികയിലില്ല.

പട്ടികയില്‍ ഗ്രൂപ്പ് മാനദണ്ഡമായില്ലെന്നും മെറിറ്റ് മാത്രം അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയതെന്നും നേതൃത്വം വ്യക്തമാക്കി. എന്നാല്‍ ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ക്കാണ് ഡിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാന്‍ പോകുന്നത്.

20-Aug-2021