ഇന്ത്യൻ നിമയവ്യവസ്ഥ പാവപ്പെട്ടവരെ പരിഗണിക്കുന്നതാകണം: മന്ത്രി വി ശിവന്‍കുട്ടി
അഡ്മിൻ
ഇന്ത്യൻ നിമയവ്യവസ്ഥ പാവപ്പെട്ടവരെ പരിഗണിക്കുന്നതാകണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഇന്ത്യയെപ്പോലെ അധഃസ്ഥിതരുടെയും പാവപ്പെട്ടവരുടെയും ജനസംഖ്യാനുപാതം കൂടിയിരിക്കുന്ന ഒരു രാജ്യത്തെ നിയമവ്യവസ്ഥ അവരെ കൂടി കൂടുതല്‍ പരിഗണിച്ചു കൊണ്ടുള്ളതാകണമെന്ന് അദ്ദേഹം പറഞ്ഞു.നിയമങ്ങള്‍ നിര്‍ദേശിക്കുകയും നിര്‍മിക്കുകയും ചെയ്യുന്നവര്‍ക്ക് ഇതിനുള്ള ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി ചുമതലയേറ്റ അഡ്വ. കെ.പി.ജയചന്ദ്രന് തിരുവനന്തപുരം മുസ്ലിം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അസോസിയേഷന് പ്രസിഡന്റ് നാസര്‍ കടയറ അധ്യക്ഷതവഹിച്ചു.മുസ്ലിം അസോസിയേഷന് അഡ്വൈസറി കൗണ്‍സില്‍ ചെയര്മാന് ഇ.എം. സജീബ്, അഡ്വ. എ.അബ്ദുള്‍ കരീം, എസ്.എല്‍. രഘുചന്ദ്രന്‍നായര്‍, ഡോ.കായംകുളം യൂനൂസ്, ശാസ്തമംഗലം മോഹന്‍, അഡ്വ. കൊല്ലങ്കോട് ജയചന്ദ്രന്, അഡ്വ. എം.എ. സിറാജുദീന്‍, പി.എസ്. അബ്ദുള്‍ ലത്തീഫ്, ഹംസ എന്നിവരും പ്രസംഗിച്ചു.
24-Aug-2021
ന്യൂസ് മുന്‍ലക്കങ്ങളില്‍
More