സതീശൻ കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പുണ്ടാക്കുന്നു; വി ഡി സതീശനെതിരെ പോസ്റ്റർ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എറണാകുളം ഡി സി സി ഓഫീസിന് മുന്നിൽ പോസ്റ്റർ. വി ഡി സതീശന്റെ ഗ്രൂപ്പ് കളി അവസാനിപ്പിക്കുക, സതീശന്റെ കോൺഗ്രസ് വഞ്ചന തിരിച്ചറിയുക, മുതിർന്ന നേതാക്കളെ അവഗണിക്കുന്ന സതീശന്റെ പൊയ്മുഖം തിരിച്ചറിയുക. സതീശൻ പുത്തൻ ഗ്രൂപ്പുണ്ടാക്കുന്നു എന്നുമാണ് പോസ്റ്ററുകളിൽ ആരോപിക്കുന്നത്.

ഡി സി സി. പുനസംഘടനയിൽ പ്രതിഷേധിച്ചാണ് വി ഡി സതീശനെതിരെ പോസ്റ്റർ പ്രതിഷേധം. അതേസമയം, ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമാകും. പട്ടിക പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നിർണായക ചർച്ച ഇന്ന് ഡൽഹിയിൽ നടക്കും.

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറുമായും കൂടിക്കാഴ്ച നടത്തും.

25-Aug-2021