മലബാര്‍ കലാപത്തെ ഒഴിവാക്കാന്‍ ആര്‍എസ്എസ് പണ്ടുമുതലേ ശ്രമിക്കുന്നതാണ്: മന്ത്രി വി ശിവന്‍കുട്ടി
അഡ്മിൻ
സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്ന് മലബാര്‍ കലാപത്തെ ഒഴിവാക്കാന്‍ ആര്‍എസ്എസ് പണ്ടുമുതലേ ശ്രമിക്കുന്നതാണെന്നും മഹാത്മാ ഗാന്ധിയെയും ഉപ്പുസത്യാഗ്രഹത്തെയും സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്ന് പറിച്ചു മാറ്റുന്നകാലം വിദൂരമല്ലെന്നും മന്ത്രി വി ശിവന്‍കുട്ടി.
സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കുമില്ലാത്ത ആര്‍എസ്എസ്, സ്വാതന്ത്ര്യ സമര സേനാനികള്‍ ആയിരുന്ന പലരേയും കടം കൊള്ളാന്‍ പല പരിശ്രമവും നടത്തിയിരുന്നു. അതൊന്നും ഗുണം പിടിക്കില്ല എന്ന് കണ്ടതോടെയാണ് ഇപ്പോള്‍ പുതിയ കുത്തിത്തിരുപ്പുമായി ഇറങ്ങിയിട്ടുള്ളത് എന്നും മന്ത്രി പരിഹസിച്ചു. മലബാര്‍ കലാപവും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമൊക്കെ സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ ജ്വലിക്കുന്ന ഏടുകളാണ്.
സ്വാതന്ത്ര്യസമരചരിത്രത്തില്‍ നിന്ന് മലബാര്‍ കലാപത്തെ ഒഴിവാക്കാനായി ആര്‍എസ്എസ് പണ്ടുമുതല്‍ ശ്രമിക്കുന്നതാണ്. ചരിത്രത്തെ വളച്ചൊടിച്ച് വികൃതമാക്കുന്ന ആര്‍എസ്എസ് നയം തുറന്നുകാണിക്കുകയും എതിര്‍ക്കുകയും ചെയ്യണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
“മഹാത്മാ ഗാന്ധിയേയും ഉപ്പു സത്യാഗ്രഹത്തേയും സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്ന് പറിച്ചു മാറ്റുന്നകാലം വിദൂരമല്ല. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്വാതന്ത്ര്യ സമര സേനാനി തന്നെ. ഇരുട്ടിലെ ആക്രമണവും ചരിത്രത്തെ വളച്ചൊടിക്കലും ആര്‍എസ്എസിന് രൂപീകരണ കാലം മുതലുള്ള ശീലമാണ്. സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കുമില്ലാത്ത ആര്‍എസ്എസ്, സ്വാതന്ത്ര്യ സമര സേനാനികള്‍ ആയിരുന്ന പലരേയും കടം കൊള്ളാന്‍ പല പരിശ്രമവും നടത്തിയിരുന്നു. അതൊന്നും ഗുണം പിടിക്കില്ല എന്ന് കണ്ടതോടെയാണ് ഇപ്പോള്‍ പുതിയ കുത്തിത്തിരുപ്പുമായി ഇറങ്ങിയിട്ടുള്ളത്”: മന്ത്രി പറഞ്ഞു.