വാർഷിക പദ്ധതി സമർപ്പണം സപ്തംബർ 10 വരെ ദീർഘിപ്പിച്ചു : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 വാർഷിക പദ്ധതി, സ്പിൽ ഓവർ പ്രോജക്ടുകൾ കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ച് ജില്ലാ ആസൂത്രണ സമിതികൾക്ക് സമർപ്പിക്കാനുള്ള സമയം സപ്തംബർ 10 വരെ ദീർഘിപ്പിച്ച് ഉത്തരവിട്ടതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

തുടർച്ചയായി വന്ന അവധികൾ നിമിത്തവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടി വന്നതിനാലും പദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സാധിക്കാത്തതിനാലാണ് സമയം നീട്ടി നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

28-Aug-2021