കോൺഗ്രസിന് അങ്ങനെയൊരു അഭിപ്രായമില്ല; കൊടിക്കുന്നിൽ സുരേഷിനെ തള്ളി വി ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയൻ നവോത്ഥാന നായകനായിരുന്നുവെങ്കിൽ മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ചു നൽകണമായിരുന്നുവെന്ന കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

കൊടിക്കുന്നിൽ സുരേഷിന്റെ അഭിപ്രായം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കോൺഗ്രസിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

എസ്.സി.,എസ്.ടി ഫണ്ട് തട്ടിപ്പ് സി.ബി.ഐ. അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ ധർണയിലായിരുന്നു കൊടിക്കുന്നിലിന്റെ വിവാദ പരാമർശം. പട്ടികജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കുന്നതിനായി മുഖ്യമന്ത്രി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയോഗിച്ചുവെന്നും കൊടിക്കുന്നിൽ ആരോപിച്ചിരുന്നു.

28-Aug-2021