കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും ഗ്രൂപ്പുണ്ട്; തുറന്ന് പറഞ്ഞ് രമേശ് ചെന്നിത്തല

കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും ഗ്രൂപ്പുണ്ടെന്നും ഒരു കാലത്ത് ഗ്രൂപ്പിന്റെ ഭാഗമായി നേതാക്കളായും മാനേജര്‍മാരായും പ്രവര്‍ത്തിച്ചവരാണു ഭൂരിഭാഗവുമെന്നും മേശ് ചെന്നിത്തല എംഎല്‍എ.സ്ഥാനങ്ങള്‍ കിട്ടുമ്പോൾ ഗ്രൂപ്പില്ലെന്നു പറയുന്നതിനോടു യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ നേതാക്കളും ഓരോ കാലഘട്ടത്തില്‍ പാര്‍ട്ടിക്കു പുറത്ത് അഭിപ്രായം പറഞ്ഞിട്ടുള്ളവരാണ്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ട്, യോജിപ്പിച്ചു മുന്നോട്ടു പോവുകയാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തം. കെപിസിസി പ്രസിഡന്റിന് അച്ചടക്ക നടപടിയെടുക്കാനുള്ള അധികാരമുണ്ടെങ്കിലും അതു ഭരണഘടനാനുസൃതമാകണം, രമേശ് ചെന്നിത്തല പറഞ്ഞു.

ഡിസിസി പ്രസിഡന്റ് പട്ടികയുമായി ബന്ധപ്പെട്ടു കേരളത്തില്‍ കൂടുതല്‍ ചര്‍ച്ചയുണ്ടായിരുന്നെങ്കില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഹൈക്കമാന്‍ഡ് എടുത്ത എല്ലാ തീരുമാനവും പാര്‍ട്ടി പ്രവര്‍ത്തകര്‍ അംഗീകരിക്കണം. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അംഗീകരിക്കുകയാണു കീഴ്‌വഴക്കം.ചര്‍ച്ച നടത്താമെന്ന് എനിക്കും ഉമ്മന്‍ ചാണ്ടിക്കും നല്‍കിയ വാഗ്ദാനം പാലിക്കപ്പെടാത്തതിനാലാണു ഹൈക്കമാന്‍ഡിനെ സമീപിക്കേണ്ടി വന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

30-Aug-2021