എ വി ഗോപിനാഥിന്റെ പാതയിലൂടെ നിരവധി കോൺഗ്രസുകാർ പുറത്തുവരും: എ കെ ബാലൻ

എ വി ഗോപിനാഥിന്റെ പാതയിൽ നിരവധി കോൺഗ്രസുകാർ പുറത്തുവരുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. ഗോപിനാഥിന്റെ തീരുമാനത്തിനനുസരിച്ച് സിപിഎം നിലപാട് സ്വീകരിക്കും. ജനകീയ അടിത്തറയുള്ള നേതാവാണ് എ വി ഗോപിനാഥ് എന്നും എ കെ ബാലൻ പറഞ്ഞു.

കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെക്കുന്നതായി എ വി ഗോപിനാഥ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എ കെ ബാലന്റെ പ്രതികരണം. ഡി സി സി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗോപിനാഥ് പാര്‍ട്ടി വിടുന്നത്. വാർത്താസമ്മേളനത്തിലാണ് ഗോപിനാഥ് ഇക്കാര്യം വ്യക്തമാക്കിയത്.

30-Aug-2021