കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് പിന്നാലെ ആർഎസ്പിയും ഇടയുന്നു

അടുത്ത ആഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ആര്‍എസ്പി. നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയകാരണം പഠിച്ച കോണ്‍ഗ്രസ് സമിതി റിപ്പോര്‍ട്ടിലെ തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ പ്രകോപിതരായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് പിന്നാലെയാണ് മറ്റൊരു ഘടകകക്ഷി കൂടി ഇടയുന്നത്.

തെരഞ്ഞെടുപ്പ് വേളയിലും പിന്നീടും പാര്‍ട്ടി ഉന്നയിച്ച വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി ഇല്ലാത്തതാണ് ആര്‍ എസ്പി യുടെ അതൃപ്തിക്ക് കാരണം. ഇക്കാര്യം കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍ എസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷവിമര്‍ശനത്തിനിടയാക്കി. തുടര്‍ന്നാണ് പാര്‍ട്ടി ഉന്നയിച്ച കാര്യങ്ങള്‍ പരിഹരിക്കപ്പെടുന്നത് വരെ യു ഡി എഫ് യോഗത്തിലേക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്.

30-Aug-2021