സംഘടന ക്ഷയിച്ചത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മനസിലാക്കുന്നില്ല: ജേക്കബ് ജോര്‍ജ്

ഉമ്മന്‍ചാണ്ടി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കേണ്ടതാണെന്ന് ജേക്കബ് ജോര്‍ജ്ജ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഐഡിയല്‍ ഉമ്മന്‍ചാണ്ടി മാത്രമാണെന്നും അദ്ദേഹത്തിന്റെ പ്രായമാണ് അദ്ദേഹത്തിന് തടസമാകുന്നതെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ജേക്കബ് ജോര്‍ജ്. ഉമ്മന്‍ചാണ്ടിക്ക് ഇനി കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തെ ഏകോപിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘടനക്ഷയിച്ചത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മനസിലാക്കുന്നില്ലെന്നും ജേക്കബ് ജോര്‍ജ്ജ് പറഞ്ഞു. മാതൃഭൂമി സൂപ്പര്‍ പ്രൈംടൈമിലായിരുന്നു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജിന്റെ പ്രതികരണം.

വര്‍ഷങ്ങളായി ഉമ്മന്‍ചാണ്ടിയെ അനുകൂലിക്കുന്ന മനോരമ പത്രത്തില്‍ വന്ന വാര്‍ത്തയെ സംബന്ധിച്ച് അവതാരകന്‍ വേണുവിന്റെ ചോദ്യത്തിന് മുന്നില്‍ അതുകൊണ്ടാണോ ഉമ്മന്‍ചാണ്ടി ഉയിര്‍ത്തെഴുന്നേല്‍ക്കുമോ എന്ന ചര്‍ച്ചയെടുത്തത് എന്നായിരുന്നു ജേക്കബ് ജോര്‍ജിന്റെ മറുചോദ്യം. ഡിസിസി അധ്യക്ഷന്മാരെ സംബന്ധിച്ച തര്‍ക്കങ്ങള്‍ കോണ്‍ഗ്രസില്‍ മുറുകുന്നതിനിടെ നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്‍ പാര്‍ട്ടിയെ കുഴക്കുന്നുണ്ട്.

31-Aug-2021