പൊട്ടിത്തെറിക്കാൻ കോൺഗ്രസ് എന്നൊന്ന് ഇന്നില്ല: പിവി അന്‍വര്‍

സംസ്ഥാനത്തെ ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് പിന്നാലെ കോൺഗ്രസിലുണ്ടായ കലാപത്തിൽ പ്രതികരണവുമായി പിവി അൻവർ എംഎൽഎ. കോൺഗ്രസ് എന്നത് ഒരു ചത്ത കുതിര മാത്രമാണ് ഇന്നെന്നും ജനങ്ങൾ എന്നേ കോൺഗ്രസിനെ കുഴിച്ച് മൂടി കഴിഞ്ഞെന്നും അൻവർ പരിഹസിച്ചു.

അൻവറിന്റെ വാക്കുകള്‍: പൊട്ടിത്തെറിക്കാൻ കോൺഗ്രസ് എന്നൊന്ന് ഇന്നില്ല. ജനങ്ങൾ എന്നേ ഇവരെ കുഴിച്ച് മൂടി കഴിഞ്ഞു. ആകെ ഇനി ബാക്കിയുള്ളത് നെഹ്രു പണ്ട് ലീഗിനെ പറഞ്ഞത് പോലെ കോൺഗ്രസ് എന്ന പേരുള്ള ഒരു'ചത്ത കുതിര'മാത്രമാണ്. അതിനെ കിനാവിൽ പറപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് നേതാക്കളും ചില മാധ്യമങ്ങളും ഒന്നും നടക്കില്ലെങ്കിലും അവരുടെ പണി ചെയ്യട്ടേ. നമ്മൾക്ക് നല്ല കാഴ്ച്ചക്കാരാകാം.

31-Aug-2021