ഭരണകാര്യങ്ങളിൽ ഇനി സംസ്ഥാനത്തെ മന്ത്രിമാർക്ക് പ്രത്യേക പരിശീലനം

കേരളത്തിലെ മന്ത്രിമാർക്ക് ഭരണ കാര്യങ്ങളിൽ പരിശീലനം നൽകാൻ മന്ത്രിസഭ തീരുമാനം. തിരുവനന്തപുരം ഐഎംജിയിൽ ഈ മാസം 20 മുതൽ 22 വരെയാണ് പരിശീലനം. 20,21,22 തീയ്യതികളിൽ ഒരു ദിവസം മൂന്ന് ക്ലാസുകൾ വച്ച് ഒമ്പത് ക്ലാസുകളാണ് ഉണ്ടാകുക.

രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയായിരിക്കും ക്ലാസ്. പരിശീലന പരിപാടിയുടെ ചെലവുകൾ ഐഎംജി ഡയറക്ടർ സർക്കാരിന് നൽകേണ്ടതാണ്. പൊതുഭരണവകുപ്പ് പരിശീലനം സംബന്ധിച്ച് ഉത്തരവിറക്കി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സമാനരീതിയിൽ മന്ത്രിമാർക്ക് ഐഐഎമ്മിൽ പരിശീലനം നൽകിയിരുന്നു.

02-Sep-2021