സംസ്ഥാനത്ത് ബിജെപി ദുര്‍ബലമായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് അവലോകന സിപിഎം റിപ്പോര്‍ട്ട്
അഡ്മിൻ
കേരളത്തിൽ ബിജെപി ദുര്‍ബലമായിട്ടില്ല എന്ന് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. ഒന്‍പത് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയതിന് ഗൗരവമായി കണക്കാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വോട്ട് ശതമാനം കുറഞ്ഞതുകൊണ്ട് മാത്രം ഒരു പാര്‍ട്ടി ദുര്‍ബലപ്പെട്ടു എന്ന നിഗമനത്തിലെത്താനാവില്ല എന്നും സിപിഎം വിലയിരുത്തി. സംസ്ഥാനത്താകെ ബിജെപിക്ക് തിരിച്ചടി നേരിട്ടപ്പോള്‍ പാലക്കാട് ജില്ലയില്‍ വോട്ട് ശതമാനത്തില്‍ വര്‍ദ്ധനവുണ്ടായി. ബിജെപിയെ പ്രതിരോധിക്കാന്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്.
ബിജെപിയില്‍ നിന്ന് പിന്മാറുന്നവര്‍ യുഡിഎഫിലേക്ക് പോകാതെ ശ്രദ്ധിക്കണം. ബിജെപിയുടെ സ്വാധീനം വര്‍ധിക്കുന്ന മേഖലകള്‍ കണ്ടെത്തി ശക്തമായ പ്രവര്‍ത്തനം നടത്തണം. സിപിഎമ്മിന്റെ ആധിപത്യമുള്ളയിടങ്ങളില്‍ ബിജെപിയുടെ സാന്നിധ്യത്തെ പ്രതിരോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.