കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട പി എസ് പ്രശാന്ത് സിപിഎമ്മിൽ ചേർന്നു

സംസ്ഥാനത്തെ ഡിസിസി അധ്യക്ഷ പട്ടികയുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് കോൺഗ്രസ് വിട്ട പി എസ് പ്രശാന്ത് സിപിഎമ്മിൽ ചേർന്നു. സിപിഎം ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ആത്‌മാർഥയോടെ നിറവേറ്റുമെന്ന് അദ്ദേഹം ഇന്ന് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. തലസ്ഥാനത്തെ എകെജി സെൻ്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ്റെ സാന്നിധ്യത്തിലാണ് പ്രശാന്ത് തൻ്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്.

സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന പാർട്ടിയെന്ന നിലയിലാണ് സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് പ്രശാന്ത് പറഞ്ഞു. "ജനാധ്യപത്യമില്ലാത്ത രീതിയിൽ കോൺഗ്രസും ഹൈക്കമാൻഡും മാറി. സി പി എം ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ആത്‌മാർഥതയോടെ നിറവേറ്റും" - എന്നും അദ്ദേഹം വ്യക്തമാക്കി.

03-Sep-2021