ഹരിതക്ക് മുസ്‌ലിം ലീഗിൽ നിന്ന് നീതി ലഭിച്ചില്ല: ഫാത്തിമ തഹ്‌ലിയ

എം.എസ്.എഫ് നേതാക്കൾക്കെതിരെ പരാതി നൽകിയ ഹരിതയിലെ പെൺകുട്ടികളെ ഇപ്പോഴും വേട്ടയാടുകയാണെന്നും താനടക്കം കടന്നു പോവുന്നത് മെന്റൽ ട്രോമയിലൂടെയാണെന്നും എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ.

ഹരിതക്ക് മുസ്‌ലിം ലീഗിൽ നിന്ന് നീതി ലഭിച്ചില്ലെന്നും . ലീഗ് നടത്തിയ ചർച്ചയോടും പുറത്തിറക്കിയ വാർത്താകുറിപ്പിനോടും വിയോജിപ്പുണ്ടെന്നും ഫാത്തിമ തഹ്‌ലിയ മീഡിയവണ്ണിനോട് പറഞ്ഞു.

അതേസമയം എം.എസ്.എഫ് നേതാക്കൾക്കെതിരായ ഹരിതയുടെ പരാതിയിൽ സംസ്ഥാന വനിതാ കമ്മീഷൻ നടപടി തുടങ്ങി. ഈ മാസം ഏഴിന് മലപ്പുറത്ത് നടക്കുന്ന സിറ്റിംഗിൽ ഹാജരാവാൻ പരാതിക്കാരോട് കമ്മീഷൻ നിർദേശം നൽകി.

എന്നാൽ മലപ്പുറത്ത് വരാൻ ബുദ്ധിമുട്ടുണ്ടെന്നും കോഴിക്കോട്ടെ സിറ്റിംഗിൽ പങ്കെടുക്കാമെന്നും ഹരിത നേതാക്കൾ മറുപടി നൽകി. എല്ലാവർക്കും എത്താൻ കഴിയാത്തതു കൊണ്ടാണ് മലപ്പുറം ഒഴിവാക്കിയതെന്നാണ് ഹരിത നേതാക്കളുടെ വിശദീകരണം.

04-Sep-2021