ചെന്നിത്തലയ്ക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ ടീം ഓഫീഷ്യല്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ്
അഡ്മിൻ
രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്ന സോഷ്യല്‍ മീഡിയാ ടീമായ ആര്‍സി ബ്രിഗേഡിലെ ചൂടേറിയ ചര്‍ച്ചയ്ക്ക് പിന്നാലെ രമേശ് ചെന്നിത്തലയ്ക്കും മകനുമെതിരെ രൂക്ഷവിമര്‍ശനവുമായി കെ സുധാകരന് അനുകൂലികളായ സൈബര്‍ സംഘം രംഗത്തെത്തി. കോണ്‍ഗ്രസ് സൈബര്‍ ടീം ഓഫീഷ്യല്‍ എന്ന് പേരുള്ള ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ചെന്നിത്തലയ്ക്ക് നേരെ വിമര്‍ശമുയര്‍ന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം : ''പ്രിയ ചെന്നിത്തല സാറും മകന് രോഹിത് ചെന്നിത്തലയും കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞ് രാജി വച്ച് പുറത്തു പോവേണ്ടതാണ്. നിങ്ങള്‍ ശവമടക്ക് നടത്തിയ കോണ്‍ഗ്രസ് പാര്‍ട്ടി അതിജീവനത്തിനായി ശ്രമിച്ച് പുനര്‍ജനച്ചു വരുമ്പോള്‍ നിങ്ങള്‍ അടങ്ങാത്ത പകയോടെ നാറിയ കളികളുമായി സജീവമായി രംഗത്തുറഞ്ഞാടുകയാണ്.
പാര്‍ട്ടിയെ പുനര്ജീവിപ്പിക്കാന് താങ്ങാവേണ്ട നിങ്ങള്‍ എന്താണ് കാണിച്ചു കൂട്ടുന്നത്. പുതിയ ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റിനെതിരെ ഗ്രൂപ്പിനാതീതമായി പ്രതിഷേധം തീര്‍ക്കണം, രമേശ്ജിയെ പുതിയ ഗ്രൂപ്പുകാര്‍ മനപൂര്‍വ്വം ആക്രമിക്കുന്നു എന്ന് വരുത്തണം. എന്നൊക്കെയുള്ള വാട്സ്ആപ്പ് സന്ദേശങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ എത്ര അറപ്പോടെയും വെറുപ്പോടെയുമാണ് കേട്ടതെന്ന് അറിയാമോ.
ഇനിയെങ്കിലും നശിപ്പിക്കരുത്. മാന്യമായി രാജിവച്ചു പുറത്തു പോവുക. ജയ് വിളിച്ച കൈ കൊണ്ട് മുഖമടച്ചു തരാന്‍ മടിയില്ലാത്ത കോണ്‍ഗ്രസിനെ നെഞ്ചോട് ചേര്‍ക്കുന്ന പുതുതലമുറ ഇവിടെയുണ്ട്. അതുകൊണ്ട് അപ്പനും മകനും കളി നിര്‍ത്തിക്കോ. ''