രമേശ് ചെന്നിത്തലയെ പൂർണമായും തള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഡി.സി.സി അധ്യക്ഷ നിയമനത്തിൽ നേതൃത്വത്തിനെതിരെ പരസ്യവിമർശനം ഉന്നയിച്ച രമേശ് ചെന്നിത്തലയെ പൂർണമായും തള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇന്നലെ കോട്ടയത്ത് പറഞ്ഞ കാര്യങ്ങളിൽ ചെന്നിത്തലയ്ക്ക് പശ്ചാത്തപിക്കേണ്ടി വരുമെന്നും ആരും ഉമ്മൻചാണ്ടിക്ക് പിന്നിൽ ഒളിക്കേണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു. പക തീർത്തേ അടങ്ങുവെന്ന സമീപനം ശരിയല്ല. ഉമ്മൻ ചാണ്ടിയെ അവഗണിക്കുന്ന രീതി ഉണ്ടാകില്ലെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോട് പറഞ്ഞു.

' പക തീർത്തേ അടങ്ങുവെന്ന സമീപനം ശരിയല്ല. ചെന്നിത്തല പറഞ്ഞത് ഉമ്മൻ ചാണ്ടി പറഞ്ഞിട്ടാണെന്ന് വിശ്വസിക്കുന്നില്ല. ആർക്കും നാവില്ലാത്തത് കൊണ്ടല്ല. കണ്ണ് കെട്ടി കല്ലെറിയുന്ന സമീപനം ശരിയല്ലെന്നും' തിരുവഞ്ചൂർ വിമർശിച്ചു.

കോൺഗ്രസിന്റെ കേരള നേതൃത്വത്തിൽ വിശ്വാസമുണ്ട്. അവർക്ക് ഹൈക്കമാൻഡിന്റെ സഹായവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടി നല്ല പക്വത ഉള്ള നേതാവാണ്. അദ്ദേഹം ഒരു ട്രാപ്പിലും പെടില്ല. അദ്ദേഹം ഈ പ്രശ്‌നവും തീർക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വിവാദത്തിൽ വലിച്ചിഴക്കുന്നില്ല. തീ കൊടുക്കുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

04-Sep-2021