തിരുവഞ്ചൂർ രാധാകൃഷ്ണന് ഉമ്മൻചാണ്ടിയുടെ മറുപടി. രമേശ് ചെന്നിത്തല ദേശീയ തലത്തിലും സംസ്ഥാനതലത്തിലും എല്ലാസ്ഥാനങ്ങളും വഹിച്ച നേതാവാണ്. അദ്ദേഹം പൊതുരംഗത്ത് പ്രവവർത്തിക്കുന്നത് ആരുടെയും മറവേണ്ട. ഏതായാലും എന്റെ മറ ആവശ്യമില്ലെന്നുള്ളത് എനിക്ക് നല്ലതുപോലെ അറിയാമെന്ന് ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി തിരുവഞ്ചൂർ രംഗത്തുവന്നിരുന്നു.
ഇന്നലെ കോട്ടയത്ത് പറഞ്ഞ കാര്യങ്ങളിൽ ചെന്നിത്തലയ്ക്ക് പശ്ചാത്തപിക്കേണ്ടി വരുമെന്നും ആരും ഉമ്മൻചാണ്ടിക്ക് പിന്നിൽ ഒളിക്കേണ്ടെന്നായിരുന്നു തിരുവഞ്ചൂർ പറഞ്ഞത്. ചെന്നിത്തല പറഞ്ഞത് ഉമ്മൻ ചാണ്ടി പറഞ്ഞിട്ടാണെന്ന് വിശ്വസിക്കുന്നില്ല. ആർക്കും നാവില്ലാത്തത് കൊണ്ടല്ല. കണ്ണ് കെട്ടി കല്ലെറിയുന്ന സമീപനം ശരിയല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
ഞാൻ പരിധി വിടില്ല. എന്റെ പാർട്ടിയെ വേദനിപ്പിക്കുന്ന ഒന്നും പറയില്ല. താൻ ഗ്രൂപ്പ് കളിച്ചപ്പോൾ പാർട്ടിക്ക് ശക്തി ഉണ്ടായിരുന്നു. എന്നാൽ, പക തീർത്തേ അടങ്ങുവെന്ന സമീപനം ശരിയല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. ചെന്നിത്തല പറഞ്ഞത് ഉമ്മൻ ചാണ്ടി പറഞ്ഞിട്ടാണെന്ന് വിശ്വസിക്കുന്നില്ല. ആർക്കും നാവില്ലാത്തത് കൊണ്ടല്ല. കണ്ണ് കെട്ടി കല്ലെറിയുന്ന സമീപനം ശരിയല്ലെന്നും തിരുവഞ്ചൂർ വിമർശിച്ചു.