സംസ്ഥാനത്ത് ഞായറാഴ്ച ദിവസങ്ങളിലെ ലോക്ഡൗണ്‍ തുടരും

സംസ്ഥാനത്ത് കുറയാതെ തുടരുന്ന കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ പ്രഖ്യാപിച്ച ഞായറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവും തുടരും. കൊവിഡ് അവലോകനയോഗത്തിന് ശേഷം ഇന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.

വിദഗ്ധരുടെ അഭിപ്രായം അടിസ്ഥാനമാക്കി ചൊവ്വാഴ്ച വീണ്ടും യോഗം ചേരുമെന്നും പിന്നാലെ നിയന്ത്രണം തുടരണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളം പൂര്‍ണമായും തുറന്നുകൊടുക്കുകയെന്ന നിലപാടിനോട് സര്‍ക്കാര്‍ യോജിക്കുന്നില്ല എന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

04-Sep-2021