കോണ്‍ഗ്രസില്‍ അനുരജ്ഞന ശ്രമങ്ങള്‍ക്ക് തുടക്കം

കോണ്‍ഗ്രസില്‍ ഡി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ തുടരവെ അനുരജ്ഞനത്തിന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തി.രാവിലെ പുതുപ്പള്ളിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടേറിയ സാഹചര്യം ഉണ്ടായതില്‍ വേദനയുണ്ടെന്ന് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.കോണ്‍ഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. താനും രമേശ് ചെന്നിത്തലയും ചില കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ ചര്‍ച്ചയിലൂടെ പരിഹാരം ഉണ്ടാകണം. ചര്‍ച്ചയില്ലാതിരിക്കുന്നത് പ്രശ്‌നങ്ങള്‍ വഷളാക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

05-Sep-2021