മുതിർന്ന നേതാവെന്ന് പറയാൻ തനിക്ക് അതിനും മാത്രം പ്രായം ആയിട്ടില്ലെന്ന് ചെന്നിത്തല
അഡ്മിൻ
സംസ്ഥാനത്തെ ഡിസിസി പുനഃസംഘടനാ പ്രക്രിയയ്ക്ക് എല്ലാ മുതിർന്ന നേതാക്കളുടേയും പിന്തുണ ലഭിക്കുമെന്നു പറഞ്ഞ വിഡി സതീശൻ എല്ലാ നേതാക്കളുടേയും എന്ന് തിരുത്തി. "മുതിർന്ന നേതാവ് എന്നു പറയുന്നില്ല" എന്നു പറഞ്ഞുകൊണ്ടായിരുന്നു തിരുത്ത്.നേരത്തെ മുതിർന്ന നേതാവെന്ന് പലയിടത്തും പറയുന്നുണ്ടെങ്കിലും തനിക്ക് അതിനും മാത്രം പ്രായം ആയിട്ടില്ലെന്ന്ചെന്നിത്തല പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്റെ പ്രസ്താവന തിരുത്തിയത്.
മുതിർന്ന നേതാക്കളെ മാറ്റിനിർത്താനോ അവർക്ക് പ്രയാസം ഉണ്ടാക്കാനോ പാടില്ല. അങ്ങനെ ഉണ്ടായെന്ന് പരാതിയുണ്ടെങ്കിൽ അത് പരിഹരിച്ച് കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. രമേശ് ചെന്നിത്തലയുമായും ഉമ്മൻ ചാണ്ടിയുമായും ചർച്ച നടത്തിയ ശേഷം ആത്മവിശ്വാസം വർദ്ധിച്ചിട്ടുണ്ട്- സതീശൻ പറയുന്നു.
അതേസമയം, വിഡി സതീശന്റെ പ്രസ്താവനയോട് പ്രതികരിക്കാൻ രമേശ് ചെന്നിത്തല തയ്യാറായിട്ടില്ല. താനും ഉമ്മൻ ചാണ്ടിയും ചില വിഷയങ്ങൾ ഉന്നയിച്ചിരുന്നു. അക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകുന്നത് സ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.