നിപ: സമ്പര്‍ക്ക പട്ടിക കൂടാന്‍ സാധ്യത: ആരോഗ്യ മന്ത്രി

സംസ്ഥാനത്തെ കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിച്ച നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം തുടരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സമ്പര്‍ക്ക പട്ടിക കൂടാന്‍ സാധ്യതയുണ്ടെന്നും രോഗവ്യാപനം തടയാനുള്ള മാര്‍ഗങ്ങളെല്ലാം സ്വീകരിച്ചുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഇന്നലെ മാത്രം 188 കോണ്ടാക്ടുകള്‍ കണ്ടെത്തി. 20 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ് കൂടുതല്‍ കോണ്ടാക്ടുകള്‍ ഉണ്ടാവും. സോഴ്‌സ് കണ്ടെത്തലും പ്രധാനമാണ്. ഇവ രണ്ടിനും പ്രാധാന്യം നല്‍കി മുന്നോട്ടുപോകുമെന്ന് തീരുമാനിച്ചു. ചോദ്യാവലിയുമായി ഭവനസന്ദര്‍ശനം നടത്താനും തീരുമാനിച്ചു.

മരണപ്പെട്ട കുട്ടിക്ക് രോഗം ബാധിച്ചതെവിടെ നിന്ന് കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. അതേസമയം, നിലവില്‍ കുട്ടിയുടെ അമ്മയ്ക്ക് പനിയുണ്ട്. ഒരു ആരോഗ്യപ്രവര്‍ത്തകന് കുട്ടിയെ ചികിത്സിച്ച ദിവസം തന്നെ പനിയുണ്ടായതായി പറയുന്നു. ഹൈ റിസ്‌ക് കോണ്ടാക്ടിലുള്ള 7 പേരുടെ സാമ്പിളുകള്‍ പൂണെയിലേക്ക് അയച്ചിട്ടുണ്ട്.

06-Sep-2021