പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ സജ്ജീകരിക്കാന്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി

സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ സജ്ജീകരിക്കാന്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. കൊവിഡ് മുക്തരായവരില്‍ അനുബന്ധ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.

കോവിഡ് വന്ന് രോ​ഗമുക്തി നേടിയവരിൽ കണ്ടുവരുന്ന വിവിധ തരം രോഗലക്ഷണങ്ങളേയാണ് പോസ്റ്റ് കോവിഡ് സിന്‍ഡ്രോം എന്ന് പറയുന്നത്. കോവിഡ് മുക്തരായ എല്ലാ രോഗികള്‍ക്കും പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം ലഭിക്കുന്നതാണ്.

പ്രാഥമിക ആരോഗ്യ കേന്ദ്രതലം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയും സ്വകാര്യ ആശുപത്രികളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും വീണ ജോ‌ർജ് വ്യക്തമാക്കി. ഇതിനിടെ മൂന്നാം ഘട്ട കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് സംസ്ഥാനം കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. ഇതിനായി ‘ബി ദി വാറിയര്‍, ഫൈറ്റ് ടുഗെതര്‍’ കാമ്പെയിന്‍ ആരംഭിച്ചിരുന്നു.

06-Sep-2021