പ്രതാപശാലിയായ കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടില്‍ വാതിലടച്ച് ഇരിക്കുകയാണ്: എ വിജയരാഘവൻ
അഡ്മിൻ
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ച നേതാക്കള്‍ക്ക് ഒരു വിലയുമില്ലാതായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍.കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലേക്ക് വന്ന പി.എസ്. പ്രശാന്തിന് അയ്യങ്കാളി ഹാളില്‍ സി.പി.എം ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രതാപശാലിയായ കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടില്‍ വാതിലടച്ച് ഇരിക്കുകയാണ്. എടുക്കാത്ത നാണയം പോലെയായി അവരുടെ അഭിപ്രായം.
ഉള്‍പാര്‍ട്ടി ജനാധിപത്യമില്ലാത്തതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ തകര്‍ച്ച. സോണിയ ഗാന്ധി മുതല്‍ മണ്ഡലം പ്രസിഡന്റ് വരെയുള്ള നേതാക്കളാരും തിരഞ്ഞെടുക്കപ്പെട്ടവരല്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന മുപ്പത് വര്‍ഷത്തിനിടയില്‍ ഒരു രൂപ പോലും അനധികൃതമായി സമ്പാദിച്ചിട്ടില്ലെന്ന് പി.എസ്.പ്രശാന്ത് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ലക്ഷകണക്കിന് ബാദ്ധ്യതകളുമായാണ് കോണ്‍ഗ്രസില്‍ നിന്ന് പടിയിറങ്ങുന്നത്.വാടകവീട്ടിലാണ് ഇപ്പോഴും താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടി, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ. പ്രശാന്ത്, എം. വിജയകുമാര്‍, ആര്യാ രാജേന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.