മമ്മൂട്ടിയ്ക്ക ഇന്ന് 70ാം ജന്മദിനം

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക ഇന്ന് 70ാം ജന്മദിനം. പ്രായത്തെ വെറും അക്കങ്ങളാക്കി മാറ്റിയ നടനെ പിറന്നാളാശംസകള്‍ കൊണ്ട് മൂടുകയാണ് സിനിമാലോകവും ആരാധകരും. അഞ്ച് പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള അദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു.2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചു.

സിനിമയിലെ അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷവും പകരക്കാരനില്ലാത്ത സർഗ്ഗ വിസ്മയമാണ് അദ്ദേഹം. തന്റെ സിനിമാ ജീവിതത്തിലൂടെ ഇതിനോടകംതന്നെ അത് അടയാളപ്പെടുത്താനും സാധിച്ചിട്ടുണ്ട്. ഒപ്പം കലയുടെത് ഒരു സാമൂഹിക ജീവിതമാണെന്നും അതിൽ ഒരു ധൗത്യമുണ്ടെന്നും മമ്മൂക്ക ഉറക്കെപ്പറയുന്നുണ്ട്. ഒരേ സമയം
സിനിമക്കുള്ളിലെന്നപോലെ സമൂഹത്തിലും അത്തരമൊരു രാഷ്ട്രീയ പരിസരം അദ്ദേഹം രൂപപ്പെടുത്തിയിട്ടുണ്ട്.

കഥാപാത്രത്തെ ശരീരത്തിൽ കൊണ്ടുവരുന്നതിൽ കാണിക്കുന്ന സൂക്ഷ്മതയാണ് മമ്മൂട്ടിയെ കൂടുതൽ വേറിട്ടുനിർത്തുന്നത്. ആടിയുലയുന്ന കഴുങ്ങിൻറെ അറ്റത്ത് ഇറുകെപ്പിടിച്ചിരിക്കുന്ന പൊന്തന്മാടയിലെ മാടയെ മറക്കാൻ സിനിമ ഉള്ളിടത്തോളം കാലം അസാധ്യമാണ്.

മലയാളത്തിലെ പ്രമുഖ ചാനൽ ശൃംഖലയായ മലയാളം കമ്മ്യൂണിക്കേഷന്റെ രൂപീകരണം മുതൽ മമ്മൂട്ടി ചെയർമാനാണ്കൈ രളി, പീപ്പിൾ, വി എന്നീ ചാനലുകൾ മലയാളം കമ്മ്യൂണിക്കേഷന്റെ കീഴിലുള്ളതാണ്. കേരള സർക്കാരിന്റെ ഐ.ടി പ്രൊജക്ടുകളിലൊന്നായ അക്ഷയയുടെ ഗുഡ് വിൽ അംബാസഡറാണു മമ്മൂട്ടി. അർബുദ രോഗികളെ സഹായിക്കുന്ന പെയിൻ & പാലിയേറ്റീവ് കെയർ എന്ന ചാരിറ്റി സംഘടനയുടെ പേട്രൺ കൂടിയാണു മമ്മൂട്ടി.

07-Sep-2021